indalayappantemple kurichy

ക്ഷേത്ര പുനരുദ്ധാരണ യഞ്ജം

വളരെയേറെ ധന്യവും പവിത്രവുമായ ഈ ക്ഷേത്രത്തിലെ ഇണ്ടളയപ്പ സ്വാമിയുടേയും ശ്രീ ഭദ്രാദേവിയുടേയും ശ്രീ കോവിലുകൾ കാലപ്പഴക്കത്താൽ കേടുപാടുകൾ ബോദ്ധ്യപ്പെട്ടതിനാലും ദേവഹിതവും, തന്ത്രിയുടെ നിർദ്ദേശവും അനുസരിച്ച് നവീകരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പഴയ ശ്രീകോവിലുകളുടെ കണക്കിലും ആകാരത്തിലും വ്യത്യാസം വരാതെ പഞ്ചവർഗ്ഗത്തറ, ഭിത്തി, സോപാനം, ദ്വാരപാലകർ, കട്ടിള, ഓവ് തുടങ്ങിയവയെല്ലാം കൃഷ്ണശിലയിലും, മേൽക്കൂട് തേക്ക് തടിയിൽ നിർമ്മിച്ച് ചെമ്പ് പാളികൾ പാകി നവീകരിച്ച് എത്രയും വേഗം പുന പ്രതിഷ്ഠ നടത്തണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ കൂടെ പുതിയ നടപ്പന്തൽ, അലങ്കാര ഗോപുരം എന്നിവയുടെ … Continue reading ക്ഷേത്ര പുനരുദ്ധാരണ യഞ്ജം

മകര സംക്രമ തിരുവുത്സവം 2018

ഒരു നേരം ദർശനം ഒരാണ്ട് സൗഭാഗ്യം ഈ വർഷത്തെ മകര സംക്രമ തിരുവുത്സവം 2018 ജനുവരി 12 വെള്ളിയാഴ്ച വെകുന്നേരം 7 :30 നു സർപ്പബലിയോടുകൂടി ആരംഭിക്കുന്നതാണ് . മകര സംക്രമം ജനുവരി 14 ഞായറാഴ്ച   

ബാലാലയ പ്രതിഷ്ഠയും ശ്രീകോവിൽ നവീകരണ ആരംഭവും

ശ്രീ ഇണ്ടളയപ്പന്റെയും, ശ്രീ ഭദ്രാദേവിയുടെയും ശ്രീകോവിലുകൾ കാലപ്പഴക്കത്താൽ ജീർണതകൾ ഭവിച്ചിരിക്കുന്നു. പ്രശ്നവിധിയിലും ശ്രീകോവിലിന്റെ പോരായ്മകൾ മാറ്റണമെന്ന് നിർദ്ദേശിക്കുകയും പ്രത്യക്ഷത്തിൽ കേടുപാടുകൾ കാണുകയും ചെയ്തതിനാൽ ഈ അവസ്ഥ തുടർന്നാൽ ക്ഷേത്രത്തിനും ദേശവാസികൾക്കും ദോഷകരമാകയാൽ തന്ത്രിയുടെ നിർദ്ദേശമനുസരിച്ചു നിലവിലുള്ള ശ്രീകോവിലുകൾ പൊളിച്ചു പുനര്നിര്മിച്ചു പുനഃപ്രതിഷ്ഠ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ പ്രാരംഭമായി നിലവിലുള്ള ബിംബങ്ങൾ താത്കാലികമായി നിർമിച്ച ശ്രീകോവിലിലേക്ക് (ബാലാലയം) മാറ്റിപ്രതിഷ്ഠിക്കേണ്ടതുണ്ട്. ബാലാലയ പ്രതിഷ്ഠ ചടങ്ങുകൾ ഒക്ടോബർ 30 , 31 , നവംബര് 1 , 2 തീയതികളിൽ ക്ഷേത്രം … Continue reading ബാലാലയ പ്രതിഷ്ഠയും ശ്രീകോവിൽ നവീകരണ ആരംഭവും

മകരവിളക്ക് തിരുവുല്സവം 2016

News & Events


© Copyright 2015 | Idanattu Devaswam All rights reserved Powered by SoftLoom IT Solutions