ശ്രീ ഇണ്ടളയപ്പന്റെയും, ശ്രീ ഭദ്രാദേവിയുടെയും ശ്രീകോവിലുകൾ കാലപ്പഴക്കത്താൽ ജീർണതകൾ ഭവിച്ചിരിക്കുന്നു. പ്രശ്നവിധിയിലും ശ്രീകോവിലിന്റെ പോരായ്മകൾ മാറ്റണമെന്ന് നിർദ്ദേശിക്കുകയും പ്രത്യക്ഷത്തിൽ കേടുപാടുകൾ കാണുകയും ചെയ്തതിനാൽ ഈ അവസ്ഥ തുടർന്നാൽ ക്ഷേത്രത്തിനും ദേശവാസികൾക്കും ദോഷകരമാകയാൽ തന്ത്രിയുടെ നിർദ്ദേശമനുസരിച്ചു നിലവിലുള്ള ശ്രീകോവിലുകൾ പൊളിച്ചു പുനര്‍നിര്‍മിച്ചു പുനഃപ്രതിഷ്ഠ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ഇതിന്റെ പ്രാരംഭമായി നിലവിലുള്ള ബിംബങ്ങൾ താത്കാലികമായി നിർമിച്ച ശ്രീകോവിലിലേക്ക് (ബാലാലയം) മാറ്റിപ്രതിഷ്ഠിക്കേണ്ടതുണ്ട്.
ബാലാലയ പ്രതിഷ്ഠ ചടങ്ങുകൾ ഒക്ടോബർ 30 , 31 , നവംബര്‍ 1 , 2 തീയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കടിയക്കോൽ ഇല്ലത്തു കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.
തത്അവസരത്തിൽ എല്ലാ ഭക്തജങ്ങളുടേയും സഹായ സഹകരങ്ങൾ ഭഗവത് നാമത്തിൽ അഭ്യർത്ഥിച്ചു കൊള്ളുന്നു.
No comments yet
In the month of Chingam, Thiruvonam is celebrated with special Poojas.
This festival is on the Karkataka Samkranthi day, and is celebrated with special poojas.