വളരെയേറെ ധന്യവും പവിത്രവുമായ ഈ ക്ഷേത്രത്തിലെ ഇണ്ടളയപ്പ സ്വാമിയുടേയും ശ്രീ ഭദ്രാദേവിയുടേയും ശ്രീ കോവിലുകൾ കാലപ്പഴക്കത്താൽ കേടുപാടുകൾ ബോദ്ധ്യപ്പെട്ടതിനാലും ദേവഹിതവും, തന്ത്രിയുടെ നിർദ്ദേശവും അനുസരിച്ച് നവീകരിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. പഴയ ശ്രീകോവിലുകളുടെ കണക്കിലും ആകാരത്തിലും വ്യത്യാസം വരാതെ പഞ്ചവർഗ്ഗത്തറ, ഭിത്തി, സോപാനം, ദ്വാരപാലകർ, കട്ടിള, ഓവ് തുടങ്ങിയവയെല്ലാം കൃഷ്ണശിലയിലും, മേൽക്കൂട് തേക്ക് തടിയിൽ നിർമ്മിച്ച് ചെമ്പ് പാളികൾ പാകി നവീകരിച്ച് എത്രയും വേഗം പുന പ്രതിഷ്ഠ നടത്തണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ കൂടെ പുതിയ നടപ്പന്തൽ, അലങ്കാര ഗോപുരം എന്നിവയുടെ നിർമ്മാണങ്ങളും പുരോഗമിക്കുകയാണ്. എല്ലാം ഭംഗിയായി പൂർത്തീകരിക്കുന്നതിന് ഭഗവാനോട് പ്രാർത്ഥിക്കുന്നു, കൂടാതെ എല്ലാ ഭക്തജനങ്ങളുടേയും ആത്മാർദ്ധമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. ഇതീന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുവാൻ എല്ലാ ഭക്തജനങ്ങളേയും ഭഗവത് നാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു. സംഭാവനകൾ താഴെ പറയുന്ന ക്ഷേത്രം ബാങ്ക് അക്കൗണ്ടിലേക്കും അയിക്കാവുന്നതാണ്
Name: Idanattu Devaswam Trust
Account Number: 19520200002091
IFSC: FDRL0001952
Bank Name: Federal Bank, Kurichy Branch
No comments yet
In the month of Chingam, Thiruvonam is celebrated with special Poojas.
This festival is on the Karkataka Samkranthi day, and is celebrated with special poojas.